ചാമ്പ്യന്‍സ് ലീഗ് തോല്‍വി; യുവന്റസിന്റെ പരിശീലകന്‍ മൗറീസിയോ സാരിയെ ക്ലബ്ബ് പുറത്താക്കി

ചാമ്പ്യന്‍സ് ലീഗ് തോല്‍വി; യുവന്റസിന്റെ പരിശീലകന്‍ മൗറീസിയോ സാരിയെ ക്ലബ്ബ് പുറത്താക്കി

ഇറ്റാലിയന്‍ ചാംപ്യന്മാരായ യുവന്റസിന്റെ പരിശീലകന്‍ മൗറീസിയോ സാരിയെ ക്ലബ്ബ് പുറത്താക്കി. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെയാണ് ക്ലബ്ബിന്റെ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദ മത്സരത്തിൽ ലിയോണിനോട് 2-1ന് വിജയിച്ചെങ്കിലും എവേ ഗോളിന്റെ അടിസ്ഥാനത്തിൽ യുവന്റസ് ക്വാർട്ടർ കാണാതെ പുറത്താകുകയായിരുന്നു. സാരിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉടനെയുണ്ടാകും.

തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം സീ​രി എ ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത് മാ​ത്ര​മാ​ണ് സാ​റി​യു​ടെ കീ​ഴി​ൽ യു​വ​ന്‍റ​സി​ന്‍റെ ഏ​ക നേ​ട്ടം. കോ​പ്പ ഇ​റ്റാ​ലി​യ​യി​ൽ നാ​പ്പോ​ളി​യോ​ടും സൂ​പ്പ​ർ​കോ​പ്പ ഇ​റ്റാ​ലി​യാ​ന​യി​ൽ ലാ​സി​യോ​യോ​ടും യു​വെ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.ക​ഴി​ഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് ക്വാ​ർ​ട്ട​റി​ൽ അ​യാ​ക്സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടാ​യി​രു​ന്നു യു​വെ​യു​ടെ പു​റ​ത്താ​ക​ൽ. 1995-96 സീ​സ​ണി​നു​ശേ​ഷം ചാ​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ത്തി​ൽ യു​വെ​യ്ക്ക് മു​ത്ത​മി​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

Leave A Reply

error: Content is protected !!