എഎഫ്സി ചാംപ്യന്‍സ് ലീഗ്; ഖത്തറിലെ മത്സര വേദികള്‍ പ്രഖ്യാപിച്ചു

എഎഫ്സി ചാംപ്യന്‍സ് ലീഗ്; ഖത്തറിലെ മത്സര വേദികള്‍ പ്രഖ്യാപിച്ചു

ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) ചാംപ്യന്‍സ് ലീഗിന്റെ ഖത്തറിലെ മത്സര വേദികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് ചാംപ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങള്‍ക്ക് ഖത്തര്‍ വേദിയാകുന്നത്.

2022 ലോകകപ്പ് സ്റ്റേഡിയമായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം ഉള്‍പ്പെടെ 4 വേദികളിലായി ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ദോഹയില്‍ നടക്കുന്നത്. 2022 ലോകകപ്പ് വേദികളായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം, അല്‍ വക്രയിലെ അല്‍ ജനൗബ്, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവിടങ്ങളിലും ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക.

ഗ്രൂപ്പ് എ മത്സരങ്ങള്‍ക്ക് ഖലീഫ രാജ്യാന്തര സ്റ്റേഡിയമാണ് വേദിയാകുന്നത്. സൗദി അറേബ്യയുടെ അല്‍ അഹ്ലി, യുഎഇയുടെ അല്‍ വെഹ്ദ, ഇറാഖിന്റെ പൊലീസ്, ഇറാന്റെ എസ്തെഘ്ലാല്‍ എന്നിവയാണ് ഗ്രൂപ്പ് എയിലുള്ളത്. അല്‍ ജനൗബില്‍ ഗ്രൂപ്പ് ബി മത്സരങ്ങള്‍ നടക്കും. സൗദിയുടെ അല്‍ ഹിലാല്‍, യുഎഇയുടെ ഷഹ്ബാബ് അല്‍ അഹ്ലി, ഉസ്ബെക്കിസ്താന്റെ പഖ്തഖോര്‍, ഇറാന്റെ ഷഹര്‍ ഖോദ്രോ എന്നിവയാണ് ഗ്രൂപ്പ് ബിയിലുള്ളത്.

Leave A Reply

error: Content is protected !!