സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1420 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്രവും കൂടുതൽ എണ്ണം രേഖപ്പെടുത്തിയ ദിനം ഇന്നാണ്. സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.  1715 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെയും ഏറ്റവും ഉയർന്ന നിരക്കാണിത്.

കാസര്‍ഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍, കോഴിക്കോട് വെള്ളികുളങ്ങര സ്വദേശി സുലേഖ, കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി ചെല്ലപ്പന്‍, ആലപ്പുഴ പാണാവള്ളി സ്വദേശി പുരുഷോത്തമന്‍ എന്നിവാണ് ഇന്ന് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പർക്കത്തിലൂടെ 1216 പേർക്ക് കൊവിഡ് ബാധിച്ചു. 92 പേരുടെ ഉറവിടം അറിയില്ല. 60 വിദേശം. 108 സംസ്ഥാനം. 30 ആരോഗ്യപ്രവർത്തകർ. 24 മണിക്കൂറിനിടെ 27714 സാമ്പിൾ പരിശോധനയ്ക്കയച്ചു.

 

Leave A Reply

error: Content is protected !!