ഐഎക്സ് 1354 വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് കാൽകോടിയുടെ സ്വർണ്ണം പിടികൂടി

ഐഎക്സ് 1354 വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് കാൽകോടിയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണ്ണ കള്ളക്കടത്ത് പിടികൂടി. ഇന്നലെ വൈകീട്ട് ഷാർജയിൽ നിന്നും വന്ന വിമാനത്തിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 1354 ൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് 638 ഗ്രാം സ്വർണ്ണ മിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യാഗസ്ഥർ പിടികൂടിയത്.

കോഴിക്കോട് ഉണ്ണികുളം സ്വദേശി റയീസ് കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിലാണ് സ്വർണ്ണ മിശ്രിതം കൊണ്ടുവന്നത്. ഇന്നലെ വൈകീട്ട് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപാണ് ഷാർജയിൽ നിന്ന് വിമാനം എത്തിയത്. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് എയർ കസ്റ്റംസ് വിഭാഗം റയീസിനെ പിടികൂടിയത്.

Leave A Reply

error: Content is protected !!