അഞ്ച് ജില്ലകളിൽ കനത്ത മഴയ്ക്ക് സാദ്ധ്യത

അഞ്ച് ജില്ലകളിൽ കനത്ത മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച്ചയോടെ മഴ മാറാൻ സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപം കൊണ്ട ന്യൂനമർദ്ദം ശക്തമാകുന്നതോടെ ഞായറാഴ്ച്ച മുതൽ ബുധനാഴ്ച വരെ മദ്ധ്യ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ശക്തമായ മഴ ലഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .

ഇടുക്കി, വയനാട്, മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ തുടരുകയാണ്. പമ്പ-മണിമല നദികളിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് ജലനിരപ്പ് ഉയരാൻ സാദ്ധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ പമ്പാ ഡാം തുറക്കാൻ സാദ്ധ്യതയുണ്ട്.

Leave A Reply

error: Content is protected !!