18 മാസം മുമ്പ് കൊലചെയ്യപ്പെട്ട പെൺകുട്ടിയെ കുടുംബം ജീവനോടെ കണ്ടെത്തി

18 മാസം മുമ്പ് കൊലചെയ്യപ്പെട്ട പെൺകുട്ടിയെ കുടുംബം ജീവനോടെ കണ്ടെത്തി

ഡൽഹി: 18 മാസം മുമ്പ് കൊലചെയ്യപ്പെട്ട പെൺകുട്ടിയെ കുടുംബം ജീവനോടെ കണ്ടെത്തി. കാമുകനൊപ്പമാണ് പെൺകുട്ടിയെ വീട്ടുകാർ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ അച്ഛനടക്കം ഒരു വർഷമായി ജയിലിലാണ്. ഇവരുടെ സഹോദരനും കേസിൽ പ്രതിയാണ്.

2019 ഫെബ്രുവരിയിലാണ് തന്റെ സഹോദരി കമലേഷി കാണാതായതായി സഹോദരൻ രാഹുൽ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ പിതാവ് സുരേഷ്, സഹോദരൻ കിഷോർ, അയൽഗ്രാമത്തിലുള്ള ദേവന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

തന്റെ സഹോദരിയെ പൗരാര ഗ്രാമത്തിൽ കാമുകനോടൊപ്പം കണ്ടെത്തിയതായി സഹോദരൻ രാഹുൽ പറഞ്ഞു. ദമ്പതികൾക്ക് ഇപ്പോൾ ഒരു കുട്ടിയുണ്ട്. പെൺകുട്ടിയുടെ കുടുംബം പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. കേസിൽ ആരോപണം ഉന്നയിക്കപ്പെട്ട് തങ്ങളുടെ പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്ത് ക്രൂരമായി മർദ്ദിക്കുകയും കുറ്റം സമ്മതിപ്പിക്കുകയും ചെയ്തതായാണ് കുടുംബം ആരോപിക്കുന്നത്.

Leave A Reply

error: Content is protected !!