മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാൻ തിടുക്കമെന്തിന് ??NIA ക്കില്ലാത്ത ആവേശമാണ് ചിലർക്ക്

മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാൻ തിടുക്കമെന്തിന് ??NIA ക്കില്ലാത്ത ആവേശമാണ് ചിലർക്ക്

സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
സാമൂഹ്യവ്യാപനത്തിനരികില്‍ കേരളം നില്‍ക്കെ സ്വര്‍ണക്കടത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്തിലെ പ്രതികളേയും ഒത്താശക്കാരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം എന്നതാണ് മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ആവശ്യം. ഇതു പ്രകാരമാണ് എന്‍ഐഎ ഉള്‍പ്പെടെ യുക്തമായ ഏത് കേന്ദ്ര ഏജന്‍സിയുടെയും അന്വേഷണത്തിന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടത്. എന്‍ഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒരു കള്ളക്കടത്ത് ശക്തിയേയും സംരക്ഷിക്കുന്ന പണി എല്‍ഡി എഫ് സര്‍ക്കാരിനില്ല. നാലു വര്‍ഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ജനതയുടെ അന്തസിന്റെ കേന്ദ്രമാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

Leave A Reply

error: Content is protected !!