ഇടുക്കിയില്‍ അപകടം; കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കിയില്‍ അപകടം; കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ഇടുക്കി നല്ലതണ്ണിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശിയായ അനീഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്‍ച വൈകുന്നേരമാണ് വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് രണ്ട് യുവാക്കളെ കാണാതായത്.

അപകടം നടന്ന അന്നുതന്നെ മാര്‍ട്ടിന്‍ എന്നയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഏലപ്പാറ-വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. മാര്‍ട്ടിനും അനീഷും സഞ്ചരിച്ചിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയായിരുന്നു.

Leave A Reply

error: Content is protected !!