മാഞ്ചസ്റ്റർ ടെസ്റ്റിൽ പാകിസ്ഥാനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്

മാഞ്ചസ്റ്റർ ടെസ്റ്റിൽ പാകിസ്ഥാനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്

ഇംഗ്ലണ്ട് പാകിസ്ഥാൻ ഒന്നാം ടെസ്റ്റിൽ വമ്പൻ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ട്. മൂനാം ദിവസമായ ഇന്നലെ ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 219 റൺസിൽ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്ങ്‌സ് അവസാനിച്ചിരുന്നു. 107 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച പാകിസ്ഥാന് അടിതെറ്റി. അവർക്ക് എട്ട് വിക്കെട്ടുകൾ നഷ്ട്ടമായി. ഇംഗ്ലണ്ട് ബൗളർമാരുടെ മുന്നിൽ അവർ തകർന്നടിയുകയായിരുന്നു. ഇന്നലെ കളി അവസാനിച്ചപ്പോൾ പാകിസ്ഥാൻ 137/8 എന്ന നിലയിലാണ്. യാസിര്‍ ഷായും (12*) റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അബ്ബാസുമാണ് ക്രീസില്‍. പാകിസ്ഥാന് 244 റൺസ് ലീഡ് ആണ് ഇപ്പോൾ ഉള്ളത്.

ആബിദ് അലി (20), നായകന്‍ അസ്ഹര്‍ അലി (18), ബാബര്‍ ആസം (5), ആസാദ് ഷഫീഖ് (29), മുഹമ്മദ് റിസ്വാന്‍ (27), ഷതാബ് ഖാന്‍ (15), ഷഹീന്‍ അഫ്രീദി (2) എന്നിവർ പെട്ടെന്ന് പുറത്തായത് രണ്ടാം ഇന്നിങ്ങ്സിൽ പാകിസ്ഥാന് തിരിച്ചടിയായി. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Leave A Reply

error: Content is protected !!