കേന്ദ്രമന്ത്രി വി മുരളീധരന്‍ കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു

കേന്ദ്രമന്ത്രി വി മുരളീധരന്‍ കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു

കരിപ്പൂര്‍: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് ഡിജിസിഎ സംഘം അന്വേഷണം ആരംഭിച്ചതായും കേന്ദ്രവ്യോമയാനമന്ത്രി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കരിപ്പൂര്‍ സന്ദര്‍ശിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

വിമാനം റണ്‍വേയില്‍ നിന്ന് താഴേക്ക് പതിച്ച നിലയിലാണുള്ളതെന്നും വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ടെന്നും വിമാനത്താവളത്തിലെത്തി സ്ഥിതി വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വിമാനത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്തിന്റെ ഇന്ധനടാങ്കിന് തീപിടിക്കാത്തതിനാല്‍ വലിയൊരപകടം ഒഴിവായതായും അത് ഒരു ഭാഗ്യമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു.

Leave A Reply

error: Content is protected !!