ഇനി ഖലാസി നിയമനമില്ല: റെയിൽവെ

ഇനി ഖലാസി നിയമനമില്ല: റെയിൽവെ

ഡൽഹി: മുതിർന്ന ഉദ്യോഗസ്ഥരുടെ ബംഗ്ലാവുകളിൽ സഹായികളായി ഖലാസികളെ നിയമിക്കുന്നത് റെയിൽവേ അവസാനിപ്പിച്ചു. ടെലിഫോൺ അറ്റൻഡന്റ് കം ഖലാസിസ് തസ്തികയിൽ ഇനി നിയമനം നടത്തില്ലെന്ന് വ്യക്തമാക്കി റെയിൽവേ ബോർഡ് ഉത്തരവിറക്കി.

സീനിയർ ഉദ്യോഗസ്ഥർക്ക് രാത്രികാലങ്ങളിലും മറ്റും ഫീൽഡിൽ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്ത്, അവരുടെ കുടുംബത്തിന്റെ സുരക്ഷകൂടി കണക്കിലെടുത്ത് ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിയ പതിവാണ് ഖലാസി നിയമനം. ടെലിഫോൺ അറ്റന്റ് ചെയ്യുക, ഫയലുകൾ എത്തിക്കുക തുടങ്ങിയ ജോലികൾക്കൊപ്പം ബംഗ്ലാവുകളിലെ സഹായിയായും ഖലാസികൾ മാറി. ഇത് വീട്ടുജോലിയായി മാറിയെന്ന് വിമർശനം ഉയർന്നിരുന്നു. 20,000-22,000 രൂപ ശമ്പള സ്‌കെയിലിലാണ് നിയമനം.

Leave A Reply

error: Content is protected !!