കരിപ്പൂരിൽ വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്ന് മുൻ ഡിജിസിഎ ഭരത് ഭൂഷൺ

കരിപ്പൂരിൽ വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്ന് മുൻ ഡിജിസിഎ ഭരത് ഭൂഷൺ

കരിപ്പൂരിൽ വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്ന് മുൻ ഡിജിസിഎ  ഭരത് ഭൂഷൺ. വിമാനത്തിന് തീ പിടിച്ച് പൊട്ടിത്തെറിക്കുന്നതടക്കമുള്ള നിലയിലേക്ക് കാര്യങ്ങളെത്താതിരുന്നത് അത്ഭുതമാണെന്ന് അങ്ങനെ സംഭവിക്കാതിരുന്നതിനാൽ വലിയ ദുരന്തമാണ് വഴിമാറിയതെന്നും ഭരത് ഭൂഷൺ ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ പറ‌ഞ്ഞു.

2010 മേയിൽ മംഗലാപുരം അപകടമുണ്ടായതിന് ശേഷമാണ് ഭരത് ഭൂഷൺ ഡിജിസിഎ ആയി ചുമതലയേല്‍ക്കുന്നത്. അന്ന് മംഗലാപുരം അപകടത്തിന്റെ അന്വേഷണം റിപ്പോർട്ട് വിശദമായി പരിശോധിക്കാൻ പറ്റിയിരുന്നുവെന്നും അന്നത്തെ അപകടം പൈലറ്റിന് പറ്റിയ ഒരു പിഴവായിരുന്നുവെന്നും ഭരത് ഭൂഷൺ പറഞ്ഞു. അന്നത്തെ അപകടവുമായി ഒരുപാട് സാമ്യങ്ങൾ കരിപ്പൂരിലെ അപകടത്തിനും ഉണ്ടെന്ന് ഭരത് ഭൂഷൺ പറഞ്ഞു.

Leave A Reply

error: Content is protected !!