വെളിച്ചെണ്ണയുടെ ഗുണങ്ങള്‍

വെളിച്ചെണ്ണയുടെ ഗുണങ്ങള്‍

ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്ന വെളിച്ചെണ്ണ ഔഷധമേന്മയിലും മുൻപന്തിയിലാണ്. വെളിച്ചെണ്ണ പുരട്ടുന്നത് അൾട്രാവയലറ്റ് രശ‌്മികളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്നുള്ള 20 ശതമാനത്തോളം അൾട്രാവയലറ്റ് രശ്‌മികളെ തടയാൻ വെളിച്ചെണ്ണയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വെളിച്ചെണ്ണയിലുള്ള മീഡിയം ചെയിൻ ട്രൈഗ്ളിസറൈഡ് ശരീരത്തിലെ മെറ്രബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും.‌ ദന്താരോഗ്യം മെച്ചപ്പെടുത്തുകയും മോണരോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും. കോശങ്ങൾക്ക് ഹാനികരമായ റാഡിക്കലുകൾക്കെതിരെ പോരാടാനും അസ്ഥികൾക്ക് ആരോഗ്യം വർദ്ധിപ്പിക്കാനും ഉത്തമം.

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയുടെയും ചർമ്മത്തിന്റെയും വരൾച്ച തടയുകയും ചെയ്യും. നിത്യവും ശുദ്ധമായ വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യവും ആകർഷണീയതയും വർദ്ധിപ്പിക്കും. ചർമ്മത്തിലുണ്ടാകുന്ന അണുബാധകളെയും അലർജികളെയും പ്രതിരോധിക്കാനും വെളിച്ചെണ്ണയ്‌ക്ക് അത്ഭുതകരമായ കഴിവുണ്ട്.

Leave A Reply

error: Content is protected !!