എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസിന്‍റെ പിടിയില്‍

എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസിന്‍റെ പിടിയില്‍

കല്ലമ്പലം: അമ്മൂമ്മയുടെ വീട്ടിൽ വിരുന്നെത്തിയ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര, പള്ളിക്കൽ പുതുവൽ പുത്തൻവീട്ടിൽ സജീർ ആണ് അറസ്റ്റിലായത്. സീമന്തപുരത്തുള്ള അമ്മൂമ്മയുടെ വീട്ടിൽ നിന്നു തിരിച്ചെത്തിയ കുട്ടി അമ്മയോട് പീഡനവിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

സംഭവ ശേഷം കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്നാണ് പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം ഐ.എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ റൂറൽ എസ്. പിയുടെ ഷാഡോ ടീമംഗങ്ങളായ സി.പി.ഒ സുധീർ,അനൂപ്,ഷിജു,സുനിൽലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Reply

error: Content is protected !!