'എണ്‍പതുകളില്‍ ഞാനും ഇങ്ങനെയായിരിക്കണേ'; വീഡിയോ പങ്കുവച്ച് മിലിന്ദ് സോമന്‍റെ ഭാര്യ

‘എണ്‍പതുകളില്‍ ഞാനും ഇങ്ങനെയായിരിക്കണേ’; വീഡിയോ പങ്കുവച്ച് മിലിന്ദ് സോമന്‍റെ ഭാര്യ

പ്രമുഖ മോഡലും നടനും ഫിറ്റ്നസ് ഫ്രീക്കുമായ മിലിന്ദ് സോമന്‍റെ അമ്മ സോഷ്യല്‍ മീഡിയയിലെ താരമാണ്. 81-ാം പിറന്നാളിന് ഉഷ സോമന്‍ പുഷ്അപ് എടുക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ ഉഷയുടെ മറ്റൊരു ഫിറ്റ്നസ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ടെറസില്‍ തനിക്കൊപ്പം ‘സിംഗിള്‍ ലെഗ് ഹോപ്പ്സ്’ ചെയ്യുന്ന  ഉഷയുടെ വീഡിയോ പങ്കുവച്ചത് മിലിന്ദ് സോമന്റെ ഭാര്യ അങ്കിതയാണ്. അമ്മയെപ്പോലെ ആ പ്രായത്തിലെത്തുമ്പോള്‍ ഞാനും ഫിറ്റായിരിക്കണേ എന്നാണ് പ്രാര്‍ത്ഥന എന്നും  അങ്കിത കുറിച്ചു.

Leave A Reply

error: Content is protected !!