ഇന്ന് റോജർ ഫെഡറർ ജന്മദിനം

ഇന്ന് റോജർ ഫെഡറർ ജന്മദിനം

ഒരു സ്വിസ്സ് ടെന്നീസ് കളിക്കാരനാണ്‌ റോജർ ഫെഡറർ (ജനനം ഓഗസ്റ്റ് 8, 1981). 2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്. എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പർ താരമാണ്‌ ഫെഡറർ.

4 ആസ്ട്രേലിയൻ ഓപ്പൺ കിരീടം, 6 വിംബിൾഡൺ കിരീടം, 5 യു.എസ്. ഓപ്പൺ കിരീടം, 1 ഫ്രെഞ്ച് ഓപ്പൺ കിരീടം എന്നിങ്ങനെ 16 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളും, 4 ടെന്നീസ് മാസ്റ്റർ കപ്പ് കിരീടങ്ങളും, 14 എ.ടി.പി മാസ്റ്റർ സിരീസ് കിരീടങ്ങളും ഫെഡറർ ഇതുവരെ നേടിയിട്ടുണ്ട്. 2009-ലെ വിംബിൾഡൺ കിരീടം നേടിയാണ് ഫെഡറർ, ഏറ്റവുമധികം ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന കളിക്കാരനായത്. പതിനാലു ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള പീറ്റ് സാമ്പ്രാസ് ആണ് ഇതിനു തൊട്ടു താഴെയുള്ളത്.

ഫെഡറർ കളിമൺ പ്രതലത്തിലും പുൽ പ്രതലത്തിലും അനായാസേന കളിച്ചു വരുന്നു. കോർട്ടിന്റെ പിറകുവശത്തെ വര കേന്ദ്രീകരിച്ചാണ് പ്രധാനമായും കളിക്കുന്നതെങ്കിലും വലയ്ക്കടുത്തു കയറി കളിക്കുന്നതിലും പ്രവീണ്യനാണ്.

Leave A Reply

error: Content is protected !!