മഴക്കെടുതി: ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ

മഴക്കെടുതി: ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ

തൃശൂര്‍:  മഴക്കെടുതി മൂലമുളള വെളളപ്പൊക്കവും മണ്ണിടിച്ചലും സാരമായി ബാധിക്കാനുളള പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അഭ്യർത്ഥിച്ചു. മഴക്കെടുതി നാശം വിതയ്ക്കാൻ ഇടയുളള പ്രദേശങ്ങൾ ഇവയാണ്: തലപ്പിളളി താലൂക്ക്-കുംഭാര കോളനി, ചിറകോളനി, സാംബവ കോളനി, മേലെതലശ്ശേരി പളളിപരിസരം, ദേശമംഗലം കുന്നുംപുറം, പിഎംഎച്ച് ഗ്രാനൈറ്റ് ക്വാറിക്ക് സമീപമുളള പ്രദേശങ്ങൾ, വെസ്റ്റാർ ഓഡിറ്റോറിയം പാർക്കിങ് ഗ്രൗണ്ട്, പുറശ്ശേരി കോളനി, ചെമ്പികുന്ന് കോളനി, 10/17 കോളനി, മേലെമുറികുന്ന്, കാട്ടാളത്ത് കോളനി, വളളത്തോൾനഗർ, കോട്ടക്കുന്ന് കോളനി, പാറക്കുന്ന് കോളനി, ഉത്രാളിക്കാവ് ലക്ഷംവീടിന് പിൻവശം.

മുകുന്ദപുരം താലൂക്ക്-കുന്നത്തുപാടം ചെറുമഠത്തിൽ, മംഗലാംതണ്ട് ജോയ്കുളങ്ങരയുടെ വീട്, കയർ സൊസൈറ്റി റോഡ് കുമാരസഭ, കോളനിക്കുന്ന്, തുപ്രത്ത്പളളി റോഡ്, പുളിഞ്ചോട്, അംബേദ്കർ കോളനി റോഡ് വാർഡ് 10, വെളളാനി-കോഴിക്കുന്ന്, വാതിൽമാടം കോളനി, മുസാഫിർകുന്ന്, മുസാഫിർകുന്ന് ടവർ. കല്ലൂർ-തൃക്കൂർ, നെന്മണിക്കര, ചെവ്വാലൂർ, തൊറവ്, പറപ്പൂക്കര, തൊട്ടിപ്പാൾ, പൊറിത്തിശ്ശേരി, കാറളം, മാടായികോണം, കാട്ടൂർ, പടിയൂർ, എടതിരിഞ്ഞി വില്ലേജുകൾ. കൊടുങ്ങല്ലൂർ താലൂക്ക്: താഴ്‌വാരം റോഡ്, മഠത്തുംപടി നെയ്‌ശ്ശേരിയിൽ രഘുവിന്റെ വീട്, വട്ടക്കോട്ട,.

ചാവക്കാട് താലൂക്ക്: കെഎൽഡിസി ബണ്ട് റോഡ്, കല്ലായിൽ സത്യപാലൻ പെറ്റേക്കാട് പ്രഭാകരൻ എന്നിവരുടെ വീടുകൾ, കൊട്ടം റോഡ്-വളയംമാവ് വാർഡ് 2, മാനിറ പറന്തളളി റോഡ്, പൂവ്വത്തൂൽ കാട്ടേരി കുന്ന്, കടവല്ലൂർ പറങ്ങനാട്ട് കുന്ന്.
ചാലക്കുടി താലൂക്ക്: മുനിയാട്ടുകുന്ന് കിഴക്ക് ഭാഗം, മുനിയാട്ട്കുന്ന്, പൊട്ടൻപാടം, കാഞ്ഞിരപ്പളളി ഐഎച്ച്ഡിപി കോളനി, ഷോളയാർ 37, മയിലാടുംപാറ, ചുളക്കടവ്, വെട്ടികുഴി പണ്ടാരപാറ, ആറേശ്വരം, മോനോടി, നായാട്ടുകുണ്ട് 1, നായാട്ടുകണ്ട് 2, കുഞ്ഞാലിപ്പാറ, പത്തുകുളങ്ങര, വാരംകുഴി, ഇമിച്ചാംകുഴി-രണ്ട്‌കൈ, വീരംച്ചിറ, പൊന്നാംമ്പയോളി-കോർമല, മേട്ടിപ്പാടം, പത്താംകുളങ്ങര മൈതാനം, ബാലൻപീടിക, വെട്ടിക്കുഴി പണ്ടാരംപാറ എസ്ടി കോളനി, ചന്ദനകുന്ന്. ചാലക്കുടിപുഴയുടെ തീരത്തുളള അതിരപ്പളളി, പരിയാരം, എലഞ്ഞിപ്ര, കിഴക്കേ ചാലക്കുടി, മേലൂർ, കാടുകുറ്റി, പടിഞ്ഞാറേ ചാലക്കുടി, കല്ലൂർ, തെക്കുംമുറി, കാക്കുളിശ്ശേരി, തിരുമുക്കുളം വില്ലേജുകൾ. കുറുമാലിപുഴയുടെ തീരത്തുളള വരന്തരപ്പിളളി, നന്തിപുലം, മുപ്ലിയം, മറ്റത്തൂർ വില്ലേജുകൾ.

തൃശൂർ താലൂക്ക്: വട്ടപ്പാറ, കോക്കാത്ത് കോളനി, ചിറ്റാട്ടുകുന്ന്, കൊക്കൻകുന്ന്, വെങ്ങിണിശ്ശേരി എംഎസ് നഗർ, വീണ്ടശ്ശേരി-കണ്ണാറ, പൂവ്വൻച്ചിറ എസ്ടി കോളനി, തമ്പുരാട്ടിപടി പട്ടിക്കാട്, ആനന്ദനഗർ, മലവായ് 1, മലവായ് 2.
കുന്നംകുളം താലൂക്ക്: ആളൂർ-ചെറുകുന്ന്, മറ്റം-കണ്ടാണശ്ശേരി, കുരവാൻപടി-ലക്ഷംവീട്, കല്ലഴികുന്ന് സൂപ്പാരി കമ്പനിക്ക് സമീപം.

Leave A Reply

error: Content is protected !!