മുന്നില്‍ ഗൗരവമായ വാർത്താ അവതരണം, പിന്നില്‍ കുട്ടിയുടെ കുസൃതി ; വൈറൽ വിഡിയോ

മുന്നില്‍ ഗൗരവമായ വാർത്താ അവതരണം, പിന്നില്‍ കുട്ടിയുടെ കുസൃതി ; വൈറൽ വിഡിയോ

ലണ്ടന്‍: റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയുടെ പിന്നില്‍ നിന്ന് ഗോഷ്ടി കാണിക്കുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ബിബിസി ചാനലിന്റെ ഒരു പരിപാടിയുടെ ചിത്രീകരണത്തിന് ഇടയിലാണ് രസകരമായ ഈ സംഭവം നടന്നത്. അവതാരികയായ ജെൻ ബാർട്രാമിന്റെ പിന്നിൽ നിന്ന് ഒരു കുട്ടിക്കുറുമ്പൻ കാണിച്ചു കൂട്ടുന്ന ഗോഷ്ടികൾ ആണ്
സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബ്രിട്ടണിലെ സൗത്ത് ഷീൽഡ് ബീച്ചിൽ ആണ് ചിത്രീകരണം നടന്നത്.

ബീച്ചില്‍ നിന്ന് കൊണ്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണ് ജെന്‍ ബാര്‍ട്രാം. അതിനിടയിലാണ് മാധ്യമപ്രവര്‍ത്തകയുടെ പിന്നില്‍ കുറച്ച് അകലെയായി കുട്ടിയുടെ ഗോഷ്ടി. ക്യാമറയുടെ ശ്രദ്ധ മുഴുവനും പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കുട്ടിയുടെ പെരുമാറ്റം. ആദ്യം ഷര്‍ട്ട് തുടര്‍ച്ചയായി പൊക്കിയായിരുന്നു കുട്ടിയുടെ അംഗവിക്ഷേപം. തുടര്‍ന്ന് ഇടുപ്പ് ഇളക്കിക്കൊണ്ടുളള ഡാന്‍സിലേക്ക് തിരിഞ്ഞു. രസകരമായ രീതിയിലുളള കുട്ടിയുടെ പ്രകടനം വ്യാപകമായാണ് പ്രചരിക്കുന്നത്.

എന്നാൽ ഇതൊന്നും അവതാരിക അറിയുന്നതേയില്ലെന്നതാണ് വളരെ രസകരമായ വസ്തുത. പരിപാടിയുടെ അവതാരികയായ ജെൻ ബാർട്രാം തന്നെയാണ് വിഡിയോ ട്വീറ്റിലൂടെ പങ്കുവച്ചത്.

Leave A Reply

error: Content is protected !!