കരിപ്പൂരിൽ വിമാനം വീണത് മുപ്പതടി താഴ്ചയിലേക്ക്; പൈലറ്റടക്കം രണ്ടുപേർ മരിച്ചു

കരിപ്പൂരിൽ വിമാനം വീണത് മുപ്പതടി താഴ്ചയിലേക്ക്; പൈലറ്റടക്കം രണ്ടുപേർ മരിച്ചു

കരിപ്പുര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കു പതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റടക്കം രണ്ട് പേര്‍ മരിച്ചു. കാപ്റ്റന്‍ ദീപക് വസന്ത് ആണ് മരിച്ചത്. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കുണ്ട്.

അപകടത്തില്‍ പരിക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റുകയാണ്. വിമാനത്തില്‍ 74 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നെതെന്നാണ് റിപ്പോര്‍ട്ട്.

റണ്‍വെയില്‍ നിന്ന് ലാന്റിംഗില്‍ നിന്ന് തെന്നിമാറി തൊട്ട് അടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നെന്നും. അപകടത്തില്‍ വിമാനം പിളര്‍ന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മംഗലാപുരം വിമാനതാവളത്തിനെ പോലെ തന്നെ ടേബിള്‍ ടോപ് വിമാനത്താവളമാണ് കരിപ്പൂരിലേയും

Leave A Reply

error: Content is protected !!