കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്കു പതിച്ചു; പൈ​ല​റ്റ് മ​രി​ച്ച​താ​യി സൂചന

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്കു പതിച്ചു; പൈ​ല​റ്റ് മ​രി​ച്ച​താ​യി സൂചന

കരിപ്പുര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റ് മ​രി​ച്ച​താ​യി വി​വ​ര​മു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.  177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിലെ ഇന്ധനം ചോരുന്നതായി റിപ്പോർട്ടുണ്ട്.

ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടു പോയിക്കൊണ്ടിരിക്കുകയാണ് . കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.  കനത്ത മഴ രക്ഷാ പ്രവര്‍ത്തനം ദുരിത പൂര്‍ണ്ണമാക്കുന്നുണ്ട്.

പാലക്കപ്പറമ്പ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്.  എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേയിൽ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണ വിമാനം തകർന്നുപോയി. 167 യാത്രക്കാരും ഒപ്പം ജീവനക്കാരുമടക്കം 170 ലേറെ പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. റൺവേയിൽ ഇറങ്ങിയ ശേഷം വിമാനം മുന്നോട്ടു പോയെന്ന് കരുതുന്നതായി എയർ ഇന്ത്യാ എക്സ് പ്രസ് വ്യത്തങ്ങൾ അറിയിച്ചു.

നല്ല മഴ ഉണ്ടായിരുന്നു. വിമാനം ലാൻഡു ചെയ്തത് റൺവേയിൽ മുന്നോട്ടു കയറിയെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. മൂന്നാട്ടു നീങ്ങിയ വിമാനം റൺവേ കടന്ന് മുന്നോട്ടു പോയി. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനായില്ലെന്നാണ് വിവരം.

Leave A Reply

error: Content is protected !!