"ജമ്മുകശ്മീരിൽ ശേഷിക്കുന്നത് 200 തീവ്രവാദികൾ മാത്രം"; നേതാക്കന്മാരുടെ എണ്ണം കുറഞ്ഞുവെന്നും ഡി.ജി.പി ദിൽബാഗ് സിംഗ്

“ജമ്മുകശ്മീരിൽ ശേഷിക്കുന്നത് 200 തീവ്രവാദികൾ മാത്രം”; നേതാക്കന്മാരുടെ എണ്ണം കുറഞ്ഞുവെന്നും ഡി.ജി.പി ദിൽബാഗ് സിംഗ്

ശ്രീനഗർ : ജമ്മു-കശ്മീർ സംസ്ഥാനത്തിന് ശേഷിക്കുന്നത് 200 ഭീകരവാദികൾ മാത്രമെന്ന് ഡി.ജി.പി ദിൽബാഗ് സിംഗ്. സംസ്ഥാനത്തെ മിക്ക ഭീകര സംഘടനകളുടെയും തലവന്മാരെ സൈന്യം കൊന്നുതള്ളിയതിനാൽ, സംഘടനകൾ അനാഥമാണെന്ന് സിങ് ചൂണ്ടിക്കാട്ടി.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കാശ്മീരിൽ തീവ്രവാദം ഏറ്റവും നിർജ്ജീവമായ നിലയിലെന്ന് ജമ്മു കശ്മീര്‍ പോലീസ് അവകാശപ്പെട്ടു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാസേനയുടെ ശക്തമായ ഇടപെടൽ മൂലം പല തീവ്രവാദ ഗ്രൂപ്പുകൾക്കും നേതാക്കൻമാരില്ലാത്ത അവസ്ഥയാണ്.

നേരത്തെ 350-നും 400-നും ഇടയിൽ തീവ്രവാദികൾ മേഖലയിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 200 പേർ മാത്രമായി കുറഞ്ഞു. 2019 ജൂലൈ വരെ ആകെ 131 തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 29 തീവ്രവാദികളെ മാത്രമാണ് കൊലപ്പെടുത്താൻ സാധിച്ചത്. തങ്ങൾ ക്രമസമാധാന പാലനത്തിന്റെ തിരക്കിലായതിനാലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 2019-ൽ മൊത്തം 161 തീവ്രവാദികളെ കൊലപ്പെടുത്തി.

ഇക്കഴിഞ്ഞ 8 മാസത്തിൽ മാത്രം 150 ഭീകരവാദികളാണ് സൈന്യത്തിന്റെ കൈകളാൽ വധിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 39 പേരും സംഘടനകളിലെ പ്രമുഖ കമാൻഡർമാർ ആയിരുന്നെന്നും, 30 പേർ വിദേശികൾ ആയിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു.

Leave A Reply

error: Content is protected !!