വയനാട് ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ്; 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ്; 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട്:  ജില്ലയില്‍ വെള്ളിയാഴ്ച 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ വിദേശത്ത് നിന്നും ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 34 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 852 ആയി. ഇതില്‍ 444 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 406 പേരാണ് ചികിത്സയിലുള്ളത്. 387 പേര്‍ ജില്ലയിലും 19 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവര്‍:

ജൂലൈ 19ന് സൗദിയില്‍നിന്ന് വന്ന മുട്ടില്‍ സ്വദേശി (50), ജൂലൈ 31 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന 2 മടക്കിമല സ്വദേശികള്‍, 2 പുല്‍പ്പള്ളി സ്വദേശികള്‍, ഒരു മേപ്പാടി സ്വദേശി, കര്‍ണാടകയില്‍ നിന്നു വന്ന വെള്ളമുണ്ട സ്വദേശി (34), വെങ്ങപ്പള്ളി സ്വദേശി (56) എന്നിവര്‍ പുറത്തുനിന്ന് വന്ന് പോസിറ്റീവായവരാണ്.

വാളാട് സമ്പര്‍ക്കത്തിലുള്ള 30 പേര്‍ (15 സ്ത്രീകളും 15 പുരുഷന്മാരും), ബത്തേരി ക്ലസ്റ്ററില്‍ നിന്ന് പോസിറ്റീവായ ബത്തേരി സ്വദേശി (20), മാനന്തവാടി ചെറ്റപ്പാലം സ്വദേശികളുടെ സമ്പര്‍ക്കത്തിലുള്ള നാലു പേര്‍, മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പടിഞ്ഞാറത്തറ സ്വദേശികളായ നാലുപേര്‍, പുല്‍പ്പള്ളി സ്വദേശികളായ മൂന്നുപേര്‍, മുണ്ടകുറ്റി ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കത്തിലുള്ള മുണ്ടക്കുറ്റി സ്വദേശികളായ രണ്ടുപേര്‍, പേരിയ ആദിവാസി കോളനിയിലെ സമ്പര്‍ക്കത്തിലുള്ള ഒരാള്‍, മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥിയായ കല്‍പ്പറ്റ സ്വദേശി, ഒരു തമിഴ്‌നാട് സ്വദേശി (60) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായത്.

34 പേര്‍ക്ക് രോഗമുക്തി

വാളാട് സ്വദേശികളായ 23 പേര്‍, മൂന്ന് പനമരം സ്വദേശികള്‍, മൂന്ന് കെല്ലൂര്‍ സ്വദേശികള്‍, ഒരു പേരിയ സ്വദേശി, രണ്ട് വാരാമ്പറ്റ സ്വദേശികള്‍, ഒരു വരയാല്‍ സ്വദേശി, ഒരു ചെതലയം സ്വദേശി എന്നിവരാണ് രോഗമുക്തരായത്.

214 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ വെള്ളിയാഴ്ച പുതുതായി നിരീക്ഷണത്തിലായത് 214 പേരാണ്. 176 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2921 പേര്‍. വെള്ളിയാഴ്ച വന്ന 57 പേര്‍ ഉള്‍പ്പെടെ 430 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് വെള്ളിയാഴ്ച 785 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 26667 സാമ്പിളുകളില്‍ 25628 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 24776 നെഗറ്റീവും 852 പോസിറ്റീവുമാണ്.

Leave A Reply

error: Content is protected !!