കോവിഡ് ; തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി മരിച്ചു

കോവിഡ് ; തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി മരിച്ചു

വിജയവാഡ : തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. ഈയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

വെങ്കിടേശ്വര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് വ്യാഴാഴ്ച ശ്വാസതടസം അനുഭവപ്പെടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. നേരത്തെ മറ്റൊരു പുരോഹിതന് കോവിഡ്  സ്ഥീരീകരിച്ച സാഹചര്യത്തില്‍ പകരം ഡ്യൂട്ടിക്കെത്തിയതായിരുന്നു ഇദ്ദേഹം. നേരത്തെ കോവിഡ് ബാധിച്ച പുരോഹിതന്‍ ജൂലായ് 20 ന് മരിച്ചിരുന്നു

ലോക്ക്ഡൗണിനെ തുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട ക്ഷേത്രം ജൂലൈ 11നാണ് വീണ്ടും തുറന്നത്. ഇതുവരെ ക്ഷേത്രത്തിലെ 170 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുതിര്‍ന്ന പൂജാരിയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

 

 

 

Leave A Reply

error: Content is protected !!