ഇരിട്ടി താലൂക്കാശുപത്രിയിലെ രോഗിയ്ക്ക് കൊവിഡ്

ഇരിട്ടി താലൂക്കാശുപത്രിയിലെ രോഗിയ്ക്ക് കൊവിഡ്

കണ്ണൂര്‍: ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 27 മുതൽ ഓഗസ്റ്റ് 3 തീയതി വരെ ഇരിക്കൂർ സ്വദേശി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂലൈ 27 മുതൽ ആഗസ്ത് 7 വരെ ഇരിട്ടി താലൂക്കാശുപത്രിയിൽ എത്തിയവർ കർശനമായി സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കും, മറ്റ് രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർക്കും ഇന്ന് ആന്‍റിജൻ പരിശോധന നടത്തുകയാണ്.

Leave A Reply

error: Content is protected !!