കൂടുതൽ അറസ്റ്റിന് സാധ്യത :മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്ന് സ്വപ്നാ സുരേഷ്

കൂടുതൽ അറസ്റ്റിന് സാധ്യത :മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്ന് സ്വപ്നാ സുരേഷ്

സ്വർണ്ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . സ്വപ്‍ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വാധീനമെന്ന് എൻഐഎ വെളിപ്പെടുത്തി . പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ മുഖേനയായിരുന്നു ഈ സ്വാധീനം .

മുഖ്യമന്ത്രിയ്ക്ക് സ്വപ്നയുമായി പരിചയമുണ്ടെന്നും സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു.

ശിവശങ്കറുമായി പുലർത്തിയ അടുത്ത ബന്ധം മുതലാക്കി മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വാധീനം ഉണ്ടാക്കാൻ സ്വപ്‍നക്ക് കഴിഞ്ഞു. യുഎഇ കോൺസുലേറ്റിലും സ്വപ്‍നക്ക് വൻ സ്വാധീനം ഉണ്ടായിരുന്നു.

അതുപോലെ ജനം ടി വി യുടെ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരുമായും അടുപ്പമുണ്ടെന്നും സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗിൽ അല്ലെന്നു വരുത്തി തീർക്കാൻ ഇടപെട്ടന്നും സ്വപ്ന മൊഴി നൽകി .
സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അനിൽ നമ്പ്യാരെ എൻ ഐ എ ചോദ്യം ചെയ്‌തേക്കും .

അതേസമയം സ്വപ്നയുടെ ലോക്കറില്‍നിന്നുള്‍പ്പെടെ ഇതുവരെ കണ്ടെത്തിയതു രണ്ടു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണ്ണവുമാണ് .

സ്വപ്നയുടെ ബാഗില്‍നിന്ന് 51 ലക്ഷത്തിന്‍റെ സ്ഥിര നിക്ഷേപ റെസിപ്റ്റും 8,034 യുഎസ് ഡോളറും 701 ഒമാൻ റിയാലും കണ്ടെടുത്തു .

കോടതിയിലാണു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷും മറ്റും സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണു എന്‍ഐഎ ഇത്തരം വിവരങ്ങള്‍ അറിയിച്ചത്.

20 തവണയായി 200 കിലോ സ്വര്‍ണമാണു പ്രതികള്‍ കടത്തിയതെന്നും സ്വര്‍ണം കടത്തുന്നതിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുകയാണെന്നും നികുതി വെട്ടിപ്പു മാത്രമല്ല രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭീകര വാദത്തിന്‍റെ പരിധിയില്‍ വരുമെന്നും എന്‍ഐഎ വ്യക്തമാക്കി.

സ്വപ്നയ്ക്കും സരിത്തിനും ഉന്നതരുമായി ബന്ധമുണ്ട് . കേസിലെ പ്രധാന കണ്ണികളെ ഇനിയും പിടികൂടാനുണ്ട് . ഫൈസലിന് പുറമേ യുഎഇയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണക്കടത്തില്‍ ഉള്‍പെട്ടിട്ടുണ്ട് .

ഇതുവരെ ഈ കേസില്‍ 12 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു . ഇനിയും അറസ്റ്റ് ഉണ്ടാകും .
അതേസമയം സ്വപ്‌നയുടെതായി കണ്ടെടുത്ത സ്വർണവും പണവും നിക്ഷേപങ്ങളും സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും കേസിൽ തന്നെ രാഷ്‌ട്രീയപ്രേരിതമായി പ്രതിയാക്കിയതാണെന്നും സ്വപ്ന പറഞ്ഞു .

ഇവരുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള പ്രാരംഭ നടപടി ആരംഭിച്ചു. എട്ട്‌ പ്രതികളുടെ വസ്‌തുവകകളുടെ വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട്‌ രജിസ്‌ട്രേഷൻ ഐജിക്ക്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌‌ കത്ത്‌ നൽകി.

വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും . പല പ്രാവശ്യങ്ങളിലും തന്നെ സഹായിച്ചിട്ടുള്ള പല ഉന്നതരുടെയും പേരുകൾ സ്വപ്നയുടെ രഹസ്യ മൊഴിയിലുണ്ട് . ഈ മൊഴി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട് . സ്വപ്നയുടെ മൊഴിയിലുള്ള പേരുകാരെ രഹസ്യമായി എൻ ഐ എ നിരീക്ഷിച്ചു വരുന്നുണ്ടെന്നും അറിയുന്നു .

Leave A Reply

error: Content is protected !!