ഒന്നാം ടെസ്റ്റ്: പാകിസ്ഥാൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്

ഒന്നാം ടെസ്റ്റ്: പാകിസ്ഥാൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്

പാകിസ്ഥാൻ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ്ങ് തകർച്ച. പാകിസ്ഥാൻറെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോർ ആയ 326 റണ്‍സ് പിന്തുടർന്ന് ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ട്ടമായി. പാകിസ്ഥാൻ പേസർമാരുടെ മുന്നിൽ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഒല്ലി പോപ്പും ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്. ഒല്ലി പോപ് 46 റണ്‍സും ജോസ് ബട്ലര്‍ 15 റണ്‍സും നേടി. ഇന്നലെ കളി അവസാനിച്ചപ്പോൾ അവർ 92/4 എന്ന നിലയിലാണ്. മുഹമ്മദ് അബ്ബാസ്,  ഷഹീന്‍ അഫ്രീദി  എന്നിവർക്കാണ് വിക്കറ്റ്.

പാസാക്കിസ്ഥാന് വേണ്ടി ഓപ്പണര്‍ ഷാന്‍ മസൂദിന് സെഞ്ചുറി നേടി. ടെസ്റ്റില്‍ മസൂദിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരായ ടെസ്റ്റുകളിലും മസൂദ് സെഞ്ചുറി നേടിയിരുന്നു. തകർച്ചയോടെയാണ് പാകിസ്താൻ ഇന്നിംഗ്സ് ആരംഭിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് സ്കോർബോർഡിൽ 36 റൺസ് ആയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. 251 പന്തില്‍ സെഞ്ചുറിയിലെത്തിയ മസൂദ് 1996ല്‍ സയ്യിദ് അന്‍വറിനുശേഷം ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ പാക് ഓപ്പണറെന്ന റെക്കോര്‍ഡും സ്വന്തമാക്കി. രണ്ടാം ദിനം തുടക്കത്തിലെ ബാബര്‍ അസമിനെയും(69), ആസാദ് ഷഫീഖിനെയും(7) നഷ്ടമായ പാക്കിസ്ഥാനെ മസൂദും ഷദാബ് ഖാനും ചേര്‍ന്ന് 250 കടത്തി.

 

 

Leave A Reply

error: Content is protected !!