"ആ 130 കോടി ജനങ്ങളില്‍ ഞാനില്ല" , സമൂഹ മാദ്ധ്യമങ്ങളിലെ കാമ്പയിന്‍ വൈറലായി

“ആ 130 കോടി ജനങ്ങളില്‍ ഞാനില്ല” , സമൂഹ മാദ്ധ്യമങ്ങളിലെ കാമ്പയിന്‍ വൈറലായി

“ആ 130 കോടി ജനങ്ങളില്‍ ഞാനില്ല” , സമൂഹ മാദ്ധ്യമങ്ങളിലെ കാമ്പയിന്‍ വൈറലായി .
അയോദ്ധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കവേ രാജ്യത്തെ 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് ഇന്ന് സഫലമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിനു സമാനം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

എന്നാല്‍ ഈ 130 കോടിയില്‍ ഞാനില്ല, എണ്ണമെടുക്കുമ്പൊ എന്നെ ഒഴിവാക്കിയേക്കൂ.
എന്ന തരത്തിലുള്ള കാമ്പയിന്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിറയുകയാണ് . ബി ജെ പി വിരുദ്ധരുടെ കൂട്ടായ്മയാണ് ഇത്തരമൊരു കാമ്പയിന് പിന്നില്‍. സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരും ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകളോടുള്ള വിയോജിപ്പ് പരരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്.

ഭിന്നിച്ച് തമ്മിലടിച്ച് നിന്നിരുന്ന ഒരു കൂട്ടം നാട്ടുരാജ്യങ്ങളായിരുന്നു ഇവിടം..അതിൽ നിന്ന് അഹിംസയും നിസഹകരണവും പ്രധാന ആയുധമാക്കി ഒരു ജനതയെ മുഴുവൻ കാലാകാലങ്ങളോളം ചൂഷണം ചെയ്തുകൊണ്ടിരുന്ന ഒരു വിദേശ രാജ്യത്തോട് പൊരുതി സ്വാതന്ത്ര്യത്തിലേക്ക് ചുവട് വച്ചതിനു സമാനമാവുന്നത് എങ്ങിനെയാണ് എന്ന് സത്യത്തിൽ മനസിലാവുന്നില്ല.

മറ്റുള്ളവയെ വച്ച് നോക്കുമ്പൊ അതൊരു നിസാര പ്രശ്നമാണ്.

കൊവിഡ് എന്ന പാൻഡമിക് ഇന്ത്യയിൽ നിന്ന് ഒൻപത് ലക്ഷം ഇരകളെ കണ്ടെത്തിയത് ഏതാണ്ട് ആറ് മാസം കൊണ്ടായിരുന്നെങ്കിൽ അതിനു ശേഷം വെറും മൂന്നാഴ്ച കഴിഞ്ഞപ്പോൾ പത്ത് ലക്ഷം കൂടി ചേർത്തുകഴിഞ്ഞു.

ഒരുപാട് കുഞ്ഞുങ്ങളെയും പ്രായമായവരെയും നേരിട്ട് ബാധിക്കുന്ന, ഇപ്പൊഴും പീക്കിലെത്തിയോ എന്ന് അറിയില്ലാത്ത ഒരു മഹാമാരി ഒരു വിഷയമേ അല്ല. അതെന്തുകൊണ്ടാണെന്ന് അറിയാൻ വിവിധ നേതാക്കളുടെ പ്രസ്താവനകളിലൂടെയൊന്ന് കണ്ണോടിച്ചാൽ മതി.

പ്രശംസയെന്നും സർക്കാസമെന്നും രണ്ട് രീതിയിൽ രണ്ട് കൂട്ടർ വായിച്ചെടുക്കുന്ന അരവിന്ദ് കേജ്രിവാളിൻ്റെ ട്വീറ്റ് മുതൽ സംശയത്തിന് ഇടനൽകാത്ത കമൽനാഥിൻ്റെ പ്രസ്താവനകൾ വരെ.

അത്തരം ഒരു നിലപാടിലേ നിലനിൽപ്പുള്ളു എന്ന് വന്നാൽ മറ്റ് പ്രശ്നങ്ങൾക്ക് എന്ത് സംഭവിക്കുമെന്നും വെറുതെയൊന്ന് ആലോചിക്കു .

പ്രശ്നങ്ങൾ എത്രയോ ഉണ്ട്…തൊഴിലില്ലായ്മ മുതൽ പാൻഡമിക് ദുരിതത്തിലാക്കിയ ജനകോടികളുടെ വിശപ്പ് വരെ. അതിനൊക്കെ ഇന്ന് സ്ഥാനം ബാക്ക് സ്റ്റേജിലായിരുന്നു.

വിയോജിപ്പുകളുടെ സ്വരം നേർത്തതായിരുന്നു. മടിച്ചിട്ടും ഭയന്നിട്ടും അഭിപ്രായവ്യത്യാസം പറയാതിരുന്നവരുണ്ട്. വിയോജിപ്പുകൾക്ക് തുറന്ന് പറയാൻ അവസരമുണ്ടാവേണ്ടത് ആരോഗ്യമുള്ള ഒരു സമൂഹത്തിന് ആവശ്യമാണ്.

ഒന്ന് ഇല്ലാതാക്കി മറ്റൊന്ന് പണിതുയർത്തുന്നതിനെയല്ല ഐക്യത്തിൻ്റെ രൂപമായി ചൂണ്ടിക്കാട്ടേണ്ടത്.

ഇങ്ങനെ പോകുന്നു സമൂഹ മാധ്യ മങ്ങളിലെ അഭിപ്രായങ്ങൾ .

Leave A Reply

error: Content is protected !!