ഐഎഎസുകാരിയായ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു; ഭർത്താവ് അറസ്റ്റിൽ

ഐഎഎസുകാരിയായ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു; ഭർത്താവ് അറസ്റ്റിൽ

ഐഎഎസ് ഓഫീസറായ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച് ഭർത്താവ്. ബിഹാറിലെ ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഷൈലജ ശർമയാണ് ഭർത്താവിന്റെ അതിക്രമത്തിന് ഇരയായത്.

ഇവരുടെ പരാതിയെത്തുടർന്ന് ഹരിയാനയിലെ തൊഴിൽവകുപ്പിൽ ഉദ്യോഗസ്ഥനായ ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും കുറച്ചുനാളായി വേർപിരിഞ്ഞാണ് താമസം. ഷൈലജ മാതാപിതാക്കളോടൊപ്പം മുസാഫിർനഗറിലായിരിക്കുമ്പോഴാണ് സംഭവം.

നാലുവയസുള്ള മകൾക്കൊപ്പം മാതാപിതാക്കളെ കാണാൻ എത്തിയതാണ് ഷൈലജ. അപ്പോഴാണ് ഭർത്താവ് രാജിവ് നയൻ വീടിന്റെ വാതിൽ ചവിട്ടിതകർത്ത് അകത്തും കയറി ഷൈലജയെ ആക്രമിച്ചത്. ആക്രമണം തടുത്ത ബന്ധുക്കളെയും ഇയാൾ ഉപദ്രവിച്ചു. ഷൈലജയുടെ പരാതിയെത്തുടർന്ന് കേസെടുത്ത് ഭർത്താവിനെ കോടതിയുടെ മുന്നിൽ ഹാജരാക്കി ജയിലിൽ അടച്ചു.

Leave A Reply

error: Content is protected !!