കേ​ര​ള​ത്തി​ൽ ശക്തമായ മ​ഴ ; അ​ഞ്ച് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

കേ​ര​ള​ത്തി​ൽ ശക്തമായ മ​ഴ ; അ​ഞ്ച് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മുന്നറിയിപ്പ് നല്‍കി. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ശ​ക്ത​മാ​യ​താ​യാ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത​ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെന്നും ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഇ​ന്നും നാ​ളെ​യും, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ നാ​ളെ​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഓ​റ​ഞ്ച് യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ൻ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും അ​റി​യി​ച്ചു.

കേ​ര​ള, ക​ർ​ണാ​ട തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ങ്ങ​ളി​ലും കാ​റ്റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 50 മു​ത​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.

Leave A Reply

error: Content is protected !!