സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കൊറോണബാധിച്ച് മരിച്ചു

സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കൊറോണബാധിച്ച് മരിച്ചു

തെലങ്കാനയിലെ സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കൊറോണ ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. രാത്രി വൈകി വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് തവണ എംഎൽഎ ആയിരുന്നു സുന്നം രാജയ്യ. ഭദ്രാചലം നിയമസഭാ മണ്ഡലത്തിൽ നിന്ന് 1999, 2004, 2014 വർഷങ്ങളിൽ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രംപചോദവരം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.ലളിതജീവിതം നയിച്ചിരുന്ന ജനകീയ നേതാവായിരുന്നു സുന്നം രാജയ്യ. ബസിലും ഓട്ടോയിലുമൊക്കെയാണ് നിയമസഭയിൽ എത്തിയിരുന്നത്. ​​ഗിരിജനസം​ഗം നേതാവ് കൂടിയായിരുന്ന അദ്ദേഹം ആദിവാസികളുടെ അവകാശ പോരാട്ടങ്ങളിൽ മുന്നിലുണ്ടായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന കമ്മറ്റി അം​ഗമാണ്.

തെലങ്കാനയിൽ 67660 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 48609 പേർ
രോ​ഗമുക്തരായി. 551 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്.

Leave A Reply

error: Content is protected !!