സ്വ​ര്‍​ണ ബോ​ണ്ടു​ക​ളു​ടെ വി​ല്​പ​നയ്ക്ക് തുടക്കം

സ്വ​ര്‍​ണ ബോ​ണ്ടു​ക​ളു​ടെ വി​ല്​പ​നയ്ക്ക് തുടക്കം

കൊ​​​ച്ചി: ന​​​ട​​​പ്പുസാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തെ അ​​​ടു​​​ത്ത​​ഘ​​​ട്ട സ്വ​​​ര്‍​ണ ബോ​​​ണ്ടു​​​ക​​​ളു​​​ടെ വി​​​ല്‍​പ​​​നയ്ക്ക് തുടക്കം. 11ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. 5,334 രൂ​​​പ​​​യാ​​​ണ് ഇ​​​ഷ്യു വി​​​ല. ക​​​ഴി​​​ഞ്ഞ മാ​​​സ​​​ത്തെ ഇ​​​ഷ്യു വി​​​ല 4,852 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച് ഡി​​​ജി​​​റ്റ​​​ല്‍ മോ​​​ഡ് വ​​​ഴി പ​​​ണ​​​മ​​​ട​​​യ്ക്കു​​​ന്ന​​​വ​​​ര്‍​ക്ക് ഗ്രാ​​​മി​​​ന് 50 രൂ​​​പ ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ത്ത​​​രം നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് 5,284 രൂ​​​പ​​​യാ​​​ണു വി​​​ല. 999 പ​​​രി​​​ശു​​​ദ്ധി​​​യു​​​ള്ള ഒ​​​രു ഗ്രാം ​​​സ്വ​​​ര്‍​ണ​​​മാ​​​ണു കു​​​റ​​​ഞ്ഞ നി​​​ക്ഷേ​​​പം.

പ​​​ര​​​മാ​​​വ​​​ധി നാ​​​ല് കി​​​ലോ​​​ഗ്രാം​​​വ​​​രെ വാ​​​ങ്ങാം. സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് 20 കി​​​ലോ​​​ഗ്രാം​​​ വ​​​രെ നി​​​ക്ഷേ​​​പി​​​ക്കാം. മ​​​ച്വു​​​രി​​​റ്റി കാ​​​ലാ​​​വ​​​ധി എ​​​ട്ട് വ​​​ര്‍​ഷ​​​മാ​​​ണെ​​​ങ്കി​​​ലും അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നു​​​ശേ​​​ഷം പി​​​ന്‍​വ​​​ലി​​​ക്കാം. 2.5 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യാ​​​ണു വാ​​​ഗ്ദാ​​​നം. 2015 ലാ​​​ണു സ്വ​​​ര്‍​ണ ബോ​​​ണ്ട് പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച​​​ത്. 1,760 കോ​​​ടി രൂ​​​പ ജൂ​​​ണ്‍ മാ​​​സം വ​​​രെ ബോ​​​ണ്ടി​​​ല്‍ നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Leave A Reply

error: Content is protected !!