75 കാരിയെ ബലാത്സം​ഗം ചെയ്തെന്ന പരാതിയില്‍ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ

75 കാരിയെ ബലാത്സം​ഗം ചെയ്തെന്ന പരാതിയില്‍ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: കോലഞ്ചേരിയിൽ 75കാരിയെ ബലാത്സം​ഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേര്‍ കസ്റ്റഡിയില്‍ . വൃദ്ധയ്ക്ക് ഓർമ്മ കുറവുള്ളതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിയുന്നില്ല. ഇത് അന്വേഷണത്തെ ബാധിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെയാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. ശരീരത്തിൽ പലയിടത്തും മുറിവേറ്റിരുന്നു. ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഇവരുടെ ആരോ​ഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി വിവരമുണ്ടായിരുന്നു. അതേസമയം, സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

Leave A Reply

error: Content is protected !!