മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഇന്ന്

മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: മൺസൂൺ ബമ്പർ ബിആർ 74 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കുന്നു. കൊറോണ വ്യപനത്തെ തുടർന്ന് നീണ്ടുപോയ ലോട്ടറിയുടെ നറുക്കെടുപ്പാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഇന്ന് നടത്തുന്നത്. ജൂലൈ 30നാണ് ആദ്യം നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്.

തിരുവനന്തപുരം ഗോർക്കി ഭവനിൽവച്ച് 3 മണിക്കാണ് നറുക്കെടുപ്പ്. 12 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചതെന്നും അതിൽ 11 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നും പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു. ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്കും ലഭിക്കും. നാലാം സമ്മാനമായ ഒരു ലക്ഷം അവസാന അഞ്ചക്കത്തിനാണ് കിട്ടുന്നത്.

Leave A Reply

error: Content is protected !!