അമൃത എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ ഫസ്റ്ലൈൻ ട്രീറ്റ്മെന്റ്സെന്ററിൻറെ ശുചീകരണപ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായി

അമൃത എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ ഫസ്റ്ലൈൻ ട്രീറ്റ്മെന്റ്സെന്ററിൻറെ ശുചീകരണപ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായി

കരുനാഗപ്പള്ളി : കോവിഡ് 19 താലൂക് തല അവലോകനയോഗം ആർ. രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. 750 കിടക്കകൾ ഉള്ള ജില്ലയിലെ തന്നെ ഏറ്റവും വലിയ ഫസ്റ്ലൈൻ ട്രീറ്റ്മെന്റ്സെന്റർ അമൃത എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ തുടങ്ങാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു അതിന്റെ ശുചീകരണപ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായി, ഓഗസ്റ്റ് 4 മുതൽ രോഗികളെ പ്രവേശിപ്പിക്കും. 750കിടക്കകൾ എന്നുള്ളത് 1000 കിടക്കയായി വർധിപ്പിക്കാനും തീരുമാനിച്ചു. ഇതോടെ എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാൻ പര്യാപ്തമാകും.

പ്രവേശിപ്പിക്കുന്ന രോഗികളുടെ ചികിത്സയും ഭക്ഷണവും മരുന്നും മറ്റു അനുബന്ധ ചിലവുകളും എല്ലാം തന്നെ അതാത് പഞ്ചായത്തുകൾ വഹിക്കും. ഒരു രോഗി പോലും കോവിഡ് മൂലം നമ്മുടെ മണ്ഡലത്തിൽ മരണപ്പെടരുത് എന്നുള്ള ഉറച്ച കാഴ്ചപാടോടെ ഒരു ഭരണകൂടത്തിന് കഴിയുന്ന സാധ്യമായതെല്ലാം അവിടെ ഒരുക്കുക തന്നെ ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു. കോവിഡിന്റെ ആദ്യഘട്ടം മുതൽ തന്നെ ജനപ്രതിനിധികൾ അടങ്ങുന്ന ഭരണകൂടവും ആരോഗ്യ – റവന്യു- പഞ്ചായത്ത്‌- പോലീസ്-ഫയർഫോഴ്‌സ് തുടങ്ങിയ വകുപ്പുകളും കെഎസ്ആർടിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി വിശ്രമരഹിത പ്രവർത്തനത്തിലാണ്. . യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്, എല്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്മാരും ഡിഡിപിയും എല്ലാ പഞ്ചയത്തു സെക്രട്ടറിമാരും പങ്കെടുത്തു.

Leave A Reply

error: Content is protected !!