ഇനി കളിക്കളത്തില്‍ തുപ്പിയാല്‍ ചുവപ്പ് കാര്‍ഡ്; പുതിയ പരിഷ്കാരം നടപ്പാക്കി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍

ഇനി കളിക്കളത്തില്‍ തുപ്പിയാല്‍ ചുവപ്പ് കാര്‍ഡ്; പുതിയ പരിഷ്കാരം നടപ്പാക്കി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ പരിഷ്കാരം നടപ്പാക്കി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. പന്തിൽ തുപ്പൽ തേക്കുന്നതിന് ക്രിക്കറ്റിൽ വിലക്ക് വന്നതുപോലെ ഫുട്ബോളിലും ഒരു തുപ്പല്‍ നിയമം വന്നിരിക്കുകയാണ്.

ഗ്രൗണ്ടിൽ ഒരു താരം എതിർ താരത്തിന് സമീപത്തു നിന്നോ അല്ലെങ്കിൽ ഒഫീഷ്യൽസിന് സമീപത്തുവെച്ചോ ചുമക്കുകയോ തുപ്പുകയോ ചെയ്താൽ റഫറിക്ക് ഇനി മുതൽ മഞ്ഞക്കാർഡോ ചുവപ്പ് കാർഡോ കാണിക്കാം. അനാവശ്യമായ വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഗ്രൗണ്ടിലെ ചുമയും തുപ്പലും.

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്. ഗോൾ നേടിയതിനു ശേഷമുള്ള ആഹ്ലാദ പ്രകടനത്തിൽ കളിക്കാർ സാമൂഹിക അകലം പാലിക്കുന്നു. ഓടിവന്ന് കെട്ടിപ്പിടിച്ചുള്ള ആഹ്ലാദ പ്രകടനങ്ങൾ ഇല്ല. പകരം നിശ്ചിത അകലം പാലിച്ചു നിന്ന് കയ്യടി മാത്രം. ഇതോടൊപ്പം സാധാരണയിലും നീളമുള്ള സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചാണ് ഉള്ളത്. മത്സരത്തിനു ശേഷമുള്ള ഹസ്തദാനവും താരങ്ങൾ ഒഴിവാക്കി.

Leave A Reply

error: Content is protected !!