സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, മരിച്ചത് കാസർകോട് സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, മരിച്ചത് കാസർകോട് സ്വദേശി

കാസർകോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ചാലിങ്കാൽ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീൻ (52)ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ചികിത്സ. പിന്നീട് പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കും ഭാര്യക്കും കൊവിഡ് സ്ഥീരികരിച്ചിരുന്നു.

കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ഇതുവരെ 82 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ സംസ്ഥാനത്ത് 25,911 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,234 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,34,455 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,779 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1115 പേരെയാണ് ഇന്നലെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave A Reply

error: Content is protected !!