ബി​ജു​ലാ​ലി​നെ പി​രി​ച്ചു വി​ടും; ജീവനക്കാർക്കു കൂട്ട സ്ഥ​ലംമാറ്റം

ബി​ജു​ലാ​ലി​നെ പി​രി​ച്ചു വി​ടും; ജീവനക്കാർക്കു കൂട്ട സ്ഥ​ലംമാറ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ഞ്ചി​​​യൂ​​​ർ സ​​​ബ് ട്ര​​​ഷ​​​റി​​​യി​​​ൽ നി​​​ന്ന് ര​​​ണ്ടു കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ലെ പ്ര​​​തി​​​യും ഇ​​​വി​​​ടു​​​ത്തെ അ​​​ക്കൗ​​​ണ്ട​​ന്‍റു​​​മാ​​​യ എം.​​​ആ​​​ർ. ബി​​​ജു​​​ലാ​​​ലി​​​നെ സ​​​ർ​​​വീ​​​സി​​​ൽനി​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​രി​​​ച്ചുവി​​​ടും. ഇന്ന് ഉത്തരവിറക്കും.  ക്രമക്കേടു കണ്ടെത്തിയ ട്രഷറി ഓഫിസർ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂർ സബ് ട്രഷറിയിലെ മുഴുവൻ ജീവനക്കാരെയും അന്വേഷണത്തിനു തടസ്സമാകാതിരിക്കാനായി സ്ഥലം മാറ്റുകയും ചെയ്തു.

ജൂലൈ 27 ന് നടന്ന തട്ടിപ്പ് അന്നു തന്നെ കണക്കെടുപ്പിലൂടെ കണ്ടെത്താമായിരുന്നു എന്നിരിക്കെ ഇതിൽ വീഴ്ച വരുത്തിയ വഞ്ചിയൂർ സബ് ട്രഷറിയിലെയും ജില്ലാ ട്രഷറിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ട്രഷറി ഡയറക്ടർ ശുപാർശ ചെയ്തു. വിരമിച്ചപ്പോൾ ട്രഷറി ഓഫിസറുടെ പാസ്‌വേഡ് ഒഴിവാക്കാത്തതിനും തട്ടിപ്പു കണ്ടെത്തിയ ഉടൻ ബിജുലാലിന്റെ അക്കൗണ്ട് മരവിപ്പിക്കാത്തതിനും ജില്ലാ ഐടി സെൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി നിർദേശിച്ചിട്ടുണ്ട്. വിരമിച്ച ഓഫിസറുടെ പാസ്‍വേഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

തട്ടിപ്പിന് ഉപയോഗിച്ച കംപ്യൂട്ടർ സബ് ട്രഷറിയിൽ നിന്നു പൊലീസ് പിടിച്ചെടുത്തു. പാസ്‌വേഡ് ഉപയോഗിച്ചതെങ്ങനെയെന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണു പൊലീസ് ശ്രമം. വകുപ്പുതല അന്വേഷണത്തിനായി ധനവകുപ്പിലെ 3 പേരെയും നാഷനൽ ഇൻഫർമാറ്റിക് സെന്ററിലെ ഒരാളെയും ചേർത്തു പ്രത്യേക സംഘം രൂപീകരിച്ചു.ഗു​​​രു​​​ത​​​ര​​​മാ​​​യ സൈ​​​ബ​​​ർ കുറ്റ മാണ് ബി​​​ജു​​​ലാ​​​ൽ ചെ​​​യ്തി​​​ട്ടു​​​ള്ള​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി ഫേ​​​സ് ബു​​​ക്ക് പോ​​​സ്റ്റി​​​ൽ പ​​റ​​ഞ്ഞു. ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ മൂ​​​ന്നു പേ​​​രും എ​​​ൻ​​​ഐ​​​സി​​​യു​​​ടെ ഒ​​​രാ​​​ളും അ​​​ട​​​ങ്ങു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തെ ​സം​​​ഭ​​​വ​​​ങ്ങ​​​ൾ സ​​​മ​​​ഗ്ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കു​​​ന്ന​​​തി​​​ന് നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ഞ്ച് ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Leave A Reply

error: Content is protected !!