കാസർകോട്ട് യുവാവ് നാല് ബന്ധുക്കളെ വെട്ടിക്കൊലപ്പെടുത്തി

കാസർകോട്ട് യുവാവ് നാല് ബന്ധുക്കളെ വെട്ടിക്കൊലപ്പെടുത്തി

കാസർകോട്: കാസർകോട്ട് യുവാവ് നാലുപേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. സംഭവത്തില്‍ ബായാര്‍ സുധംബളയിലെ ഉദയനെ പൊലീസ് പിടികൂടി. ഇയാളുടെ മാതാവിന്റെ മൂന്ന് സഹോദരന്‍മാരെയും ഒരു സഹോദരിയെയുമാണ് കൊലപ്പെടുത്തിയത്.

സദാശിവ, വിട്‌ല, ദേവസി, ബാബു എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. കൊലപാതകം നടത്തിയ ഉദയന്  മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പറയപ്പെടുന്നത്.  ഉദയന്റെ അമ്മാവന്‍മാരടക്കമുള്ളവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave A Reply

error: Content is protected !!