പുത്തൂർ ടൗൺ തെരുവുനായ്ക്കൾ കീഴടക്കി

പുത്തൂർ ടൗൺ തെരുവുനായ്ക്കൾ കീഴടക്കി

 

പുത്തൂർ : പുത്തൂർ കണ്ടെയ്ൻമെന്റ് സോണാക്കിയതോടെ ടൗൺ തെരുവുനായ്ക്കളെക്കൊണ്ട് നിറഞ്ഞു.മുൻപ്‌ രാത്രിയിലായിരുന്നു ഇവ ടൗണിലെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പകലും രാത്രിയുമെന്നില്ലാതെ നായ്ക്കൾ കൂട്ടത്തോടെ എത്തിയിരിക്കുകയാണ്.

അടഞ്ഞുകിടക്കുന്ന മിക്ക കടകളുടെയും വരാന്തകൾ ഇവർ കൈയടക്കിക്കഴിഞ്ഞു. കാൽനടയായി എത്തുന്നവർക്ക് നേരേയും ഇരുചക്രവാഹനയാത്രക്കാർക്ക് നേരേയും അതിക്രമങ്ങളും കുറവല്ല.പോലീസ് സ്റ്റേഷൻ വളപ്പ്, ബിവറേജസ് ഔട്ട്‌ലെറ്റ്, മത്സ്യച്ചന്ത, ആലയ്ക്കൽ ഭാഗം, സ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമാണ്.

Leave A Reply

error: Content is protected !!