ഖത്തറിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യത

ഖത്തറിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യത

ഖത്തറിൽ ചൊവ്വാഴ്ച്ച മുതല്‍ വെള്ളിയാഴ്ച്ച വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വടക്കുപടിഞ്ഞാറന്‍ കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മണിക്കൂറില്‍ 22 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ ഗേതയില്‍ വീശുന്ന കാറ്റ് ചില സമയങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗത പ്രാപിക്കും.

കാറ്റിനൊപ്പം ശക്തമായ പൊടിപടലമുയരാന്‍ സാധ്യതയുണ്ടെന്നും ഇത് കാഴ്ച്ചാപരിധി 2 കിലോമീറ്ററില്‍ താഴെയാവാന്‍ കാരണമാവുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരമാലകളുടെ ഉയരം 3 മുതല്‍ ആറടിവരെയാവും. ചില പ്രദേശങ്ങളില്‍ ഇത് 9 അടിവരെയെത്താനും സാധ്യതയുണ്ട്.

Leave A Reply

error: Content is protected !!