കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പക്ക് കൊറോണ

കര്‍ണാടക മുഖ്യമന്ത്രി ബി എസ്  യെദിയൂരപ്പയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദേശ പ്രകാരം മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്‍തികരമാണെന്നും താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ സാമൂഹിക ക്വാറന്‍റീനില്‍ പോകണമെന്നും യെദിയൂരപ്പ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചു. കൊറോണ പ്രാഥമിക ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അമിത് ഷാ തന്നെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ എത്തിയവർ ഉടൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Reply

error: Content is protected !!