സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. നേമം കല്ലിയൂര്‍ സ്വദേശി ജയാനന്ദനാണ് മരിച്ചത്. 53 വയസ്സായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരണം. ഇതോടെ ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 11 മരണങ്ങളാണ്.

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 377 പേരില്‍ 363 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. പൂവാര്‍, അഞ്ചുതെങ്ങ്, ബീമാപള്ളി, വലിയതുറ , കൊച്ചുതുറ തുടങ്ങിയ തീരമേഖലയിലുള്ളവരാണ് ഇന്ന് രോഗം ബാധിച്ചവരിലേറെയും. നഗരത്തില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളില്‍ രോഗം ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

Leave A Reply

error: Content is protected !!