ഫിലിപ്പീന്‍സില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,00,000 കടന്നു

ഫിലിപ്പീന്‍സില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,00,000 കടന്നു

ഫിലിപ്പീന്‍സില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ന് മാത്രം 5,032 പേര്‍ക്കാണ് രോഗബാധയുണ്ടായത്.ഫിലിപ്പീന്‍സില്‍ ഇതുവരെ 1,03,155 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ സാവധാനത്തില്‍ രോഗവ്യപനം നടന്നിരുന്ന രാജ്യത്ത് കഴിഞ്ഞ നാല് ദിവസമായി രോഗബാധ വര്‍ധിച്ചുവരുന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ കാണുന്നു.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ രോഗവ്യാപനം വര്‍ധിച്ചുവരികയാണ്. വ്യാഴാഴ്ച 3,800 പേര്‍ക്കാണ് രോഗബാധയുണ്ടായതെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അത് 4000വും 4800ഉം ആയിരുന്നു.ഇതുവരെ രാജ്യത്ത് 65,000 പേരുടെ രോഗം ഭേദമായിട്ടുണ്ട്. അതേസമയം മരണം 2,059 കടന്നു.

Leave A Reply

error: Content is protected !!