തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊറോണ

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊറോണ സ്ഥിരീകരിച്ചു. രാജ്ഭവനിലെ 87 ജീവനക്കാര്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസമായി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഗവര്‍ണറെ ഇന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ കൊറോണ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഒരാഴ്ച മുനപ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി രജിസ്ട്രാറും രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്ഭവനിലെ 87 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂലൈ 29 നാണ് ഗവര്‍ണര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

Leave A Reply

error: Content is protected !!