കർണാടകയിലെ ജോഗ് വെള്ളച്ചാട്ടം; വിഡിയോ വൈറൽ

കർണാടകയിലെ ജോഗ് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഷിമോഗ ജില്ലയിലെ തലഗുപ്പ റെയിൽവേ സ്റ്റേഷന് സമീപമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് സ്ഥിതി ചെയ്യുന്നത്.

ഇപ്പോൾ വൈറലാകുന്നത് വന്യമായി ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളാണ്. യു എന്‍ പ്രതിനിധി എറിക് സോള്‍ഹെയ്മാണ് മനോഹര ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈ വെള്ളച്ചാട്ടം നയാഗ്രയോ വിക്ടോറിയയോ അല്ല. ഇന്ത്യയിലെ കർണാടകയിലുള്ള ജോഗാണ്. അതിമനോഹരം എന്നാണ് എറിക് കുറിച്ചിരിക്കുന്നത്.

Leave A Reply

error: Content is protected !!