അമേരിക്കയിൽ ആദ്യ ഭാഗിക മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ കോണി കള്‍പ് അന്തരിച്ചു

അമേരിക്കയിൽ ആദ്യ ഭാഗിക മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ കോണി കള്‍പ് അന്തരിച്ചു

അമേരിക്കയിൽ ആദ്യ ഭാഗിക മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ കോണി കള്‍പ് അന്തരിച്ചു.2008ൽ ഓഹിയോയിലെ ക്ലെവ്‌ലൻഡ് ക്ലിനിക്കിൽ വച്ചായിരുന്നു കോനി ഭാഗിക മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ക്ലേവ്‌ലൻഡ് ക്ലിനിക്ക് തന്നെയാണ് കോനീയുടെ മരണവിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എന്നാൽ മരണം എന്നാണ് സംഭവിച്ചതെന്നോ മാരണകാരണം എന്താണെന്നോ വെളിപ്പെടുത്തിയിട്ടില്ല.

2004ല്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ വെടിയേറ്റാണ്‌ കോണി കള്‍പിന്റെ കവിളുകളും മൂക്കും അടക്കം മുഖം തകര്‍ന്നത്. അക്രമിക്ക് ഏഴ് വര്‍ഷം ശിക്ഷ ലഭിച്ചു.മുഖം മാറ്റിവെക്കലിന് വിധേയരായവരില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തിയാണ് കോണി കള്‍പെന്ന് ആശുപത്രി വക്താവ് പറഞ്ഞു.കോണി കള്‍പി​​ന്റെശസ്ത്രക്രിയക്ക് മുമ്പ് രണ്ടു രോഗികള്‍ ഫ്രാന്‍സിലും ഒരാള്‍ ചൈനയിലുമാണ് മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായത്.

Leave A Reply

error: Content is protected !!