കോവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം കൊണ്ടുപോയത് നഗരസഭയുടെ മാലിന്യം നീക്കംചെയ്യുന്ന ഉന്തുവണ്ടിയിൽ

മരിച്ച് 12 മണിക്കൂറോളം കാത്തുനിന്നിട്ടും ആംബുലന്‍സ് ലഭിക്കാത്തതിനാല്‍, കൊറോണ ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയത് നഗരസഭയുടെ മാലിന്യം നീക്കംചെയ്യുന്ന ഉന്തുവണ്ടിയിൽ. ശനിയാഴ്ച തേനിയിലാണ് സംഭവം നടന്നത്. തേനി കമ്പം ഗൂഢല്ലൂർ അഴകുപിള്ളൈ തെരുവിൽ താമസിക്കുന്ന 75കാരിയാണ്​ ശനിയാഴ്​ച രാവിലെ ഗൂഢല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരിച്ചത്​.

ആശുപത്രി അധികൃതർ മരണവിവരം ജില്ല ഭരണകൂടത്തെയും ആരോഗ്യ വകുപ്പ്​ അധികൃതരെയും അറിയിച്ച്​ 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ആംബുലൻസ്​ എത്തിയില്ല. തുടര്‍ന്നാണ് മരിച്ച സ്​ത്രീയുടെ മകൻ തന്നെ നഗരസഭയുടെ ഉന്തുവണ്ടിയിൽ മൃതദേഹം കയറ്റിക്കൊണ്ടുപോയത്​. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം അറിഞ്ഞത്.

കൊറോണ​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ്​ ഡ്രൈവർമാർ തയാറാവാത്തതാണ്​ ഇതിന്​ കാരണമായത്​. കൊറോണ ​ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ മൃതദേഹം കൊണ്ടുപോയി സംസ്​കരിച്ചത്​ വിവാദമായിട്ടുണ്ട്​.

Leave A Reply

error: Content is protected !!