സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; തി​രു​വ​ന​ന്ത​പു​ര​ത്ത് മ​രി​ച്ച​യാ​ൾ​ക്കാണ് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മ​രി​ച്ച ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നെയ്യാറ്റിന്‍കര വടകോട് സ്വദേശി ക്ലീറ്റസിനാണ് മരണ ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 71 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ക്ലീറ്റസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയയിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ക്ലീറ്റസ് മരിച്ചത്. തൈക്കാട് കവാടത്തില്‍ മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു.

ഇടുക്കി നെടുങ്കണ്ടത്ത് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യയാണ് (58) മരിച്ചത്. എറണാകുളത്ത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി മരിച്ചു. സികെ ഗോപിയാണ് മരിച്ചത്. 70 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ടി ഹസൈനാര്‍ ഹാജി (78), ഷെഹര്‍ബാനു (73) എന്നിവരാണ് മരിച്ചത്.

Leave A Reply

error: Content is protected !!