മയിലിന് കയ്യില്‍ അരിമണി കൊടുക്കുന്ന പച്ചക്കറി കച്ചവടക്കാരി; വീഡിയോ വൈറല്‍

കരുണയും സഹജീവിസ്‌നേഹവും വിളിച്ചോതുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു നേരത്തെ അന്നത്തിനായി വഴിയരികിലിരുന്ന് പച്ചക്കറി വില്‍പ്പന നടത്തുന്നൊരു സ്ത്രീ, തന്‍റെ അരികില്‍ വിശന്ന് വലഞ്ഞെത്തിയ ഒരു മയിലിന് ഭക്ഷണം കൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

രാജസ്ഥാനില്‍ നിന്നുള്ള ഈ ദൃശ്യം ടിങ്കു വെങ്കിട്ടേഷ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രചരിച്ചത്. ‘അവര്‍ ഹൃദയം കൊണ്ട് സമ്പന്നയാണ്’ എന്നും ടിങ്കു കുറിച്ചിരുന്നു.

Leave A Reply

error: Content is protected !!