”ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ”യിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിടേഷ് മഹ ആണ്. സത്യ ദേവ് ആണ് ചിത്രത്തിലെ നായകൻ. ഫഹദ് ഫാസില്‍ ഗംഭീരമാക്കിയ മഹേഷിന്‍റെ അതേ ഗെറ്റെപ്പിലാണ് സത്യദേവും തെലുങ്ക് പതിപ്പില്‍.

സുഹാസ്, ജബ്ബര്‍ദസ്ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ബ്രഹ്മാണ്ഡ ചിത്രം‘ബാഹുബലി’ നിർമിച്ച അര്‍ക മീഡിയ വര്‍ക്ക്സാണ് ചിത്രത്തിന്റെ നിർമാണം. അപ്പു പ്രഭാകർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ ആണ് സംഗീതം ഒരുക്കുന്നത്.  ചിത്രം നെറ്ഫ്ലിക്സിൽ പ്രദർശനത്തിന് എത്തി.

 

Leave A Reply

error: Content is protected !!